തീര സാന്ത്വനം ഭവന പദ്ധതി താക്കോൽ കൈമാറി
പൊന്നാനി:തീരം ഫൗണ്ടേഷൻ ഫോർ സോഷ്യൽ കെയർ പൊന്നാനിയുടെ ആഭിമുഖ്യത്തിൽ കടൽക്ഷോഭത്തിൽ ഭൂമിയും ഭവനവും നഷ്ടപ്പെട്ട് സർക്കാർ പദ്ധതികളിൽ പരിഗണിക്കപ്പെടാതെ പോയ തീരദേശവാസികൾക്ക് തീരസാന്ത്വനം ഭവനപദ്ധതിയുടെ ആദ്യഘട്ടമായ എട്ടു വീടുകളുടെ താക്കോൽ കൈമാറി.വെളിയങ്കോട് താവളക്കുളത്ത് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് കേരള ഘടകം വർക്കിംഗ് പ്രസിഡണ്ട് ഉസ്താദ് അബ്ദുൽ ഗഫ്ഫാർ അൽ കൗസരി താക്കോൽ കൈമാറി.ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻറ് പി.മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശംസു കല്ലാട്ടയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുമിത രതീഷ്, തിരൂർ ആർ.ഡി.ഒ ഷംസു,അൽ ഹാഫിസ് ഹബീബ് റഹ്മാൻ നജ്മി (പ്രിൻസിപ്പാൾ തൻസീൽ അക്കാദമി),കരീമുള്ള മാസ്റ്റർ (ചെയർമാൻ സി വൈ എസ് എഫ് ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ആർ. വി അശ്റഫ് ആമുഖഭാഷണവും അൽഹാഫിസ് അഷ്റഫ് വി എം ബി സമാപന ഭാഷണവും നിർവഹിച്ചു.