ചാലിശേരി ജി സി സി ഫുട്ബോൾ അക്കാദമിയുടെ സെലക്ഷൻ ട്രയൽ നാളെ നടക്കും
ചങ്ങരംകുളം:ചാലിശേരി ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ഞായറാഴ്ച രാവിലെ ഏഴിന് ജി.സി.സി ഫുട്ബോൾ അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽ നടക്കും
വയസ്സ് കാറ്റഗറി 2011 - 2012 വർഷമാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ആരംഭിച്ച ജിസിസി ഫുട്ബോൾ അക്കാദമിയിൽ കേരള പോലീസ് ഫുട്ബോൾ ടീമ് ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി, ഇന്ത്യൻ ആർമി താരം അബു താഹീർ ,റംഷാദ് ,ഷൈബിൻ ,നിഖിൽ എന്നിവരാണ് മികച്ച കോച്ചിങ്ങ് നൽകുന്നത് .
പുതു തലമുറയിലെ നിരവധി താരങ്ങളാണ് അക്കാദമിയിലൂടെ കാൽപന്ത് കളിയുടെ ആദ്യപാഠങ്ങൾ പഠിച്ച് മൈതാനങ്ങളിൽ കാറ്റ് നിറച്ച തുകൽപന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചക്കോളാസ് ഗോൾഡൻ ട്രോഫിക്ക് വേണ്ടി ചാത്തന്നൂർ ഗവ: ഹയർ സെക്കണ്ടറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജി.സി.സി. അക്കാദമി അണ്ടർ 14 ,അണ്ടർ 17 വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.