താനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തു

താനൂര്‍ കസ്റ്റഡികൊലപാതകം ; പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി| താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. എറണാകുളം സി ജെ എം കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കേസിലാണ് പ്രതികളായ പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം പള്ളിക്കല്‍ അങ്കപറമ്പ് അനുപമ നിവാസില്‍ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനം ആല്‍ബിന്‍ അഗസ്റ്റിന്‍ (36), കല്‍പകഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം താനാളൂര്‍ കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

 
Previous Post Next Post