തളിക്കുളത്ത് അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി.
തളിക്കുളം : പുതിയങ്ങാടിയിൽ അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ പുതിയങ്ങാടി ഒന്നാം കല്ലിൽ ഊണുങ്ങൽ വീട്ടിൽ രാഹുൽ രവി (24) യെ വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
തളിക്കുളം, നാട്ടിക ഭാഗങ്ങളിൽ അനധികൃത മദ്യം കച്ചവടം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് തളിക്കുളം പുതിയങ്ങാടി മോഡൽ സ്കൂളിന് സമീപത്ത് നിന്നും യുവാവ് പിടിയിലായത്.