മഹാത്മ സോഷ്യൽ ബ്രിഗേഡ് അനുമോദന സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം:മഹാത്മ സോഷ്യൽ ബ്രിഗേഡ് നന്നംമുക്ക് എൻ. ഐ. എം ഹാളിൽ വെച്ച് നടത്തിയ അനുമോദന സദസ്സ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കെഎം അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ മഹാത്മ ചെയർമാൻ അബ്ദുള്ള കോലാട്ടുവളപ്പിൽ അദ്ധ്യക്ഷതവഹിച്ചു.നാഹിർ ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ,സാദിഖ് നെച്ചിക്കൽ,റഈസ അനീസ്, ശാന്തിനി രവീന്ദ്രനാഥൻ എന്നിവർ ആശംസകൾ നേർന്നു.'ഇന്ത്യൻ ചരിത്രം" എന്ന വിഷയത്തിൽ മഹാത്മ കൺവീനർ കലാം പന്തേൻകാടൻ പ്രഭാഷണം നടത്തി.തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ പ്രശ്നോത്തരി മത്സരത്തിന് ടീം എം.എസ്.ബി നേതൃത്വം നൽകി.അഷ്‌റഫ് മുതുകാട് കരിയർ ഗൈഡൻസ് & മോട്ടിവേഷൻ സ്പീച്ച് നടത്തി.ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ,വിവിധ തലങ്ങളിൽ വിജയകളായ 71 വിദ്യാർത്ഥികൾക്കുള്ള മെമെന്റോ വിതരണം,ക്യാഷ് അവാർഡ് വിതരണം എന്നിവക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി രവീന്ദ്രനാഥൻ, റഈസ അനീസ് എന്നിവർ നേതൃത്വം നൽകി.സിദ്ദിഖ് വിഎം നന്ദി പ്രകാശിപ്പിച്ചു.