തേൻ മധുരം നുകർന്ന് കുരുന്നുകൾ; അക്ഷരാരംഭം നവ്യാനുഭവമായി.

തേൻ മധുരം നുകർന്ന് കുരുന്നുകൾ; അക്ഷരാരംഭം നവ്യാനുഭവമായി.
 
ചങ്ങരംകുളം: എൽ കെ ജി യിലും സഹ്റ തുൽ ഖുർആനിലും പുതുതായി പ്രവേശനം നേടിയ മുന്നൂറോളം കുരുന്നുകൾ ആദ്യാത്മിക പ്രമുഖരിൽ നിന്നും തേൻമധുരം നുകർന്ന് എഴുത്തിനിരുന്നപ്പോൾ അതിരില്ലാത്ത സന്തോഷത്തിൽ കൈപ്പിടിച്ച് എത്തിയ മാതാപിതാക്കൾ !

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന അലിഫ് ഡേ യാണ് പിഞ്ചിളം വിദ്യാർഥികളുടെ ആദ്യാക്ഷര അരങ്ങേറ്റം കൊണ്ട് നവ്യാനുഭവമായത്. ചടങ്ങിന് സയ്യിദ് എസ്.ഐ. കെ തങ്ങൾ അൽ ബുഖാരി , വി വി അബ്ദുറസാഖ് ഫൈസി, അബ്ദുറഷീദ് അൽ ഖാസിമി, റാഷിദ് അസ്ഹരി , പി പി അബ്ദുൽ ഖാദിർ ബാഖവി, ഉമർ ബാഖവി , എം വി ഇബ്രാഹീം മുസ്‌ലിയാർ, ആളത്ത് അഹ്മദ് ബാഖവി , ഹബീബ് റഹ്മാൻ സഖാഫി,കെ എം ശരീഫ് ബുഖാരി നേതൃത്വം നൽകി.

വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി , എം കെ ഹസൻ നെല്ലിശ്ശേരി, പ്രൊഫ. അനീസ് ഹൈദരി,കെ പി എം ബഷീർ സഖാഫി,ടി പി അഹമ്മദുണ്ണി ഹാജി പ്രസംഗിച്ചു
Previous Post Next Post