ലെസൻ ലെൻസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.
കോലിക്കര: എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ലെസൻ ലെൻസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. പൊന്നാനി താലൂക്ക്, കടവല്ലൂർ, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ 10, 9, 8 എ പ്ലസുകൾ നേടിയവരെയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയുമാണ് അവാർഡ് നൽകി ആദരിച്ചത്.
കോലിക്കര ലെസൻ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ സ്കൂൾ മാനേജറും അദ്വ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ഷാനവാസ് വട്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ലെമിയ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയ്നർ യഹ്‌യ പി. ആമയം കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ ഡയറക്ടർ മുംതസർ , ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് നവാസ് ഹുദവി എന്നിവർ സംസാരിച്ചു. അധ്യാപകരായ ജോജു, ശ്രുതി, ബീന, സുരേഖ, അശ്വനി, ശബീബ് വാഫി, ഷഹാസ്, അസ്ന, ഷംന തുടങ്ങിയവർ പങ്കെടുത്തു.