ഡി വൈ എഫ് ഐ ആലിക്കര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു
ചാലിശ്ശേരി : ഡി വൈ എഫ് ഐ ആലിക്കര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെയും ഹരിതകർമ സേന അംഗങ്ങളെയും ജവഹർലാൽ നെഹ്റു പീസ് ഫൗണ്ടേഷന്റെ മികച്ച എന്റര്‍ പ്രണറര്‍ക്കുള്ള അവാർഡ് നേടിയ സുഹൈൽനെയും അനുമോദിച്ചു.ആലിക്കരയിൽ വച്ച് നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ഷെഫീഖ് ടി പി ഉദ്ഘാടനം നിർവഹിച്ചു.
ശ്രീരാജ് എം ആർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല പ്രസിഡന്റ് നിധിൻ ദേവ്,വാർഡ് മെമ്പർ ഷഹന മുജീബ്, സുഷി,ഗംഗാദരൻ, വിനോദ് എന്നിവർ ആശംസ പറഞ്ഞു.