ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്‌രിവാള്‍ ഇന്ന് ജയിലിലേക്ക് മടങ്ങും

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്‌രിവാള്‍ ഇന്ന് ജയിലിലേക്ക് മടങ്ങും
ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്കു മടങ്ങും. ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെയാണിത്. ഉച്ചയ്ക്കു ശേഷം മൂന്നോടെ കെജ്‌രിവാള്‍ ജയിലില്‍ തിരിച്ചെത്തും.

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ കെജ്‌രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ വിധി പറയുന്നത് വിചാരണ കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വിധി പറയണമെന്ന കെജ്‌രിവാളിന്റെ അഭിഭാഷകരുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
Previous Post Next Post