മാലിന്യ മുക്ത കേരളം; വൻ ക്യാമ്ബയിനുമായി സര്‍ക്കാര്‍, 2025ല്‍ സമ്ബൂര്‍ണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കല്‍ ലക്ഷ്യം
തിരുവനന്തപുരം: മാലിന്യ മുക്ത കേരളത്തിനായി വൻ ക്യാമ്ബയിനുമായി സർക്കാർ. സർക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക.ഒക്ടോബർ 2 മുതല്‍ മാർച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാൻ അതിർത്തികളില്‍ ഹരിത ചെക് പോസ്റ്റുകള്‍ സ്ഥാപിക്കും, പഞ്ചായത്തുകളില്‍ ശുചിത്വ പദയാത്രകള്‍ നടത്തും, 2025 മാർച്ച് 30 നു സമ്ബൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങള്‍. ഇത് മുന്നില്‍ കണ്ടാണ് മാലിന്യ മുക്ത നവകേരളം ക്യാമ്ബയിൻ നടപ്പിലാക്കുന്നത്. ക്യാമ്ബയിൻ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങള്‍.
കെഎഫ്‍സി ബുക്കിങ് കൗണ്ടറിലും കിച്ചണിലും മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായി മേയർക്ക് പരാതി; പരിശോധന നടത്തി.

