കെഎഫ്‍സി ബുക്കിങ് കൗണ്ടറിലും കിച്ചണിലും മാലിന്യം ശേഖരിച്ച്‌ വെച്ചിരിക്കുന്നതായി മേയര്‍ക്ക് പരാതി; പിഴ ചുമത്തി

കെഎഫ്‍സി ബുക്കിങ് കൗണ്ടറിലും കിച്ചണിലും മാലിന്യം ശേഖരിച്ച്‌ വെച്ചിരിക്കുന്നതായി മേയര്‍ക്ക് പരാതി; പിഴ ചുമത്തി



തിരുവനന്തപുരം: അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി തിരുവനന്തപുരം നഗരസഭ രാത്രിയും പകലും സ്ക്വാഡുകള്‍ ശക്തമാക്കി.

വെള്ളിയാഴ്ച രാത്രി നഗരസഭ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ ചുമത്തുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു.

ശനിയാഴ്ച പകല്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായി പ്രവർത്തിക്കുകയും ശരിയായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ 20,030 രൂപയാണ് ഇന്ന് പിഴ ചുമത്തിയത്. കേശവദാസപുരത്ത് പ്രവർത്തിക്കുന്ന കെഎഫ്‍സിയുടെ ഓണ്‍ലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയില്‍ സംസ്കരിക്കാത്ത മാലിന്യം ശേഖരിച്ച്‌ വെച്ചിരിക്കുന്നതായും അതില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായും മേയറുടെ മൊബൈല്‍ നമ്ബറില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെയും ഡേ സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ പരാതിയിലെ ആക്ഷേപങ്ങള്‍ ശരിയാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് 10,010 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി.

ഇത്തരത്തിലുള്ള പരാതികള്‍ മേയറുടെ ഔദ്യോഗിക മൊബൈല്‍ നമ്ബറായ 9447377477ല്‍ യഥാസമയം അറിയിക്കാമെന്ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നഗര മേഖലയില്‍ മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് കോർപറേഷന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയ‍ർ മുന്നറിയിപ്പ് നല്‍കി.




Previous Post Next Post