പോക്സോ റദ്ദാക്കാനുള്ള യെദിയൂരപ്പയുടെ ഹരജി ഹൈകോടതി ആഴ്ച കൂടി നീട്ടി
ബംഗളൂരു: തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്.
യെദിയൂരപ്പ സമർപ്പിച്ച ഹരജിയില്‍ തീർപ്പ് കല്‍പിക്കുന്നത് കർണാടക ഹൈകോടതി ഒരാഴ്ച കൂടി നീട്ടി.
മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദിയൂരപ്പയുടെ പേരില്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം കേസിന്റെ കാര്യത്തില്‍ സഹായമഭ്യർഥിച്ച് യെദിയൂരപ്പയുടെ വീട്ടിലെത്തിയപ്പോള്‍ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി.

