പുസ്‌തകങ്ങൾ ശേഖരിക്കുന്നു.
കൊച്ചനൂർ: പൂമുഖം സാംസ്‌കാരിക വേദി തുടങ്ങാൻ പോകുന്ന വായനശാലയിലേക്ക് അക്ഷര സ്നേഹികളിൽ നിന്ന് പുസ്‌തകങ്ങൾ ശേഖരിക്കുന്നു. കൊച്ചനൂർ സെന്ററിൽ ചക്കിത്തറ റോഡിലുള്ള പൂമുഖത്തിന്റെ ആസ്ഥാന നിലയത്തിലാണ് വായനശാല തുടങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി കഴിഞ്ഞുവെന്നും താമസിയാതെ വായനശാല നാടിന് സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിലോ ഇംഗ്ലീഷിലോ ഇറങ്ങിയിട്ടുള്ള ശാസ്ത്ര ഗവേഷണങ്ങൾ, പാരിസ്ഥിതിക പഠനങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, കഥ, കവിത, നോവൽ, ലേഖനം, നാടകം, ജീവചരിത്രം, യാത്ര വിവരണങ്ങൾ തുടങ്ങി പൊതുവായനക്കും വിജ്ഞാനത്തിനും ഉതകുന്ന പുസ്തകങ്ങളാണ് ശേഖരിക്കാൻ ഉദ്ദേശിക്കുന്നത്.
സ്വകാര്യ ശേഖരത്തിലുള്ളത് നൽകിയും പുതിയവ സ്പോൺസർ ചെയ്‌തും കൂടുതൽ വായനക്കാരിലേക്ക് അക്ഷര വെളിച്ചം എത്തുന്ന മഹത്തായ ഈ ഗ്രന്ഥാലയ സംരംഭവുമായി സഹകരിക്കണമെന്നും എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിച്ചു. പുസ്‌തകങ്ങൾ നേരിട്ടെത്തിക്കുകയോ അയച്ചുതരികയോ ചെയ്യാവുന്നതാണ്. പുസ്‌തകങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ 9496906644 എന്ന മൊബൈൽ നമ്പറിലോ poomukhams@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.