കനത്ത മഴ'ചെറുവല്ലൂര്‍ തുരുത്തിലേക്കുള്ള റോഡില്‍ വെള്ളം കയറി
ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് ചെറുവല്ലൂര്‍ തുരുത്തിലേക്കുള്ള റോഡില്‍ വെള്ളം കയറിയതോടെ ഇവിടെ താമസിക്കുന്ന 11 കുടുംബങ്ങള്‍ ദുരിതത്തിലായി.പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂര്‍ തുരുത്തില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഏകയാത്രാമാര്‍ഗ്ഗമാണ് കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് തടസപ്പെട്ടത്.തോണി മാത്രം ഉപയോഗിച്ച് പുറം ലോകത്ത് എത്തിയിരുന്ന കുടുംബങ്ങള്‍ക്ക് ഏതാനും വര്‍ഷം മുമ്പാണ് റോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.എന്നാല്‍ മഴ കനത്തതോടെ റോഡും വെള്ളത്തില്‍ മുങ്ങിയതാണ് ഇവരുടെ യാത്രദുരിതം കൂട്ടിയത്.കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും തോണിയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഇവിടെ താമസിക്കുന്നവര്‍ പറയുന്നു.മഴ കൂടുന്നതോടെ കായലില്‍ ചുറ്റപ്പെട്ട ഈ ചെറുദ്വീപിലെ കുടുംബങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്