മരണമില്ലാത്ത ഓർമ്മകളാണ് കേരളീയർക്ക് ഉമ്മൻ ചാണ്ടിയെന്ന് അഡ്വക്ക് സിദ്ധിക്ക് പന്താവൂര്‍

മരണമില്ലാത്ത ഓർമ്മകളാണ് കേരളീയർക്ക് 
ഉമ്മൻ ചാണ്ടിയെന്ന് അഡ്വക്ക് സിദ്ധിക്ക് പന്താവൂര്‍
ചങ്ങരംകുളം:ഭരണാധികാരിയായിരിക്കെ ഒപ്പ് വെച്ച ഓരോ ഫയലുകളും ഇന്നും കേരളീയർ അനുഭവിക്കുന്ന സൗഭാഗ്യങ്ങളാണെന്നും സാധാരണ മനുഷ്യരുടെ കണ്ണീരൊപ്പാൻ ഇന്നും 
അത് കൊണ്ടാകുന്നു എന്നതാണ് ഉമ്മൻചാണ്ടി സ്മരണയെ മരിക്കാതെ നിലനിർത്തുന്നതെന്ന് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തിൽ തുടർഭരണാവസരം 
ഒരു സർക്കാരിനുണ്ടായിട്ടും ഉമ്മൻചാണ്ടി തുടങ്ങി വെച്ച പദ്ധതികളുടെ ഉദ്ഘാടനവും പൂർത്തീകരണവും നടത്തുന്നതല്ലാതെ മറ്റൊന്നും കാണുന്നില്ല.ദീർഘ വീക്ഷണവും നിശ്ചയ ദാർഢ്യവും സഹാനുഭൂതിയും കരുതലും ഒരു ഭരണാധികാരിയിൽ സംഗമിച്ചാൽ ആ ഭരണവും ആ നാടും എത്ര സുന്ദരമായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി കാലം നമ്മെ ഓര്‍മപ്പെടുത്തുന്നുവെന്നും സിദ്ധീക്ക് പറഞ്ഞു.ആലംകോട് നന്നമുക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധിക്ക് പന്താവൂര്‍.ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോക്ക് മുന്ധില്‍ പുഷ്പാര്‍ച്ചന നടത്തി.പി ടി അബ്ദുൽ കാദർ,നാഹിർ ആലുങ്ങൽ, രഞ്ജിത്ത് അടാട്ട്, അടാട്ട് വാസുദേവൻ തുടങ്ങിയർ സംബന്ധിച്ചു
Previous Post Next Post