സ്റ്റുഡൻസ് മീറ്റ് സംഘടിപ്പിച്ചു.
പുന്നയൂർകുളം: ചമ്മന്നൂർ 7 മുതൽ 10 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ടീൻ ഇന്ത്യ വടക്കേകാട് ഏരിയ സ്റ്റുഡൻസ് മീറ്റ് സംഘടിപ്പിച്ചു. മലർവാടി - ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ ഐ.മുഹമ്മദ് അലി മീറ്റ് ഉൽഘാടനം ചെയ്‌തു. സ്‌കിൽ ഡെവലപ്മെന്റ്, ലീഡർഷിപ്, കല തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ട്രെയിനർ പി ടി ഫായിസ് മോട്ടിവേഷൻ സ്‌പീച് നടത്തി. ടീൻ ഇന്ത്യ ഏരിയ, യൂണിറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. വിവിധ യൂണിറ്റുകളിൽ നിന്ന് നൂറോളം കുട്ടികൾ ആദ്യാവസാനം വരെ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് കെ.യു.അബ്‌ദുൽ റസാഖ്, റഷീദ, അബ്‌ദുറഹ്‌മാൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.ചമ്മനൂർ ധർമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ടീൻ ഇന്ത്യ ഏരിയ രക്ഷാധികാരി കെ.യു.അബ്‌ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ അബദുറഹ്‌മാൻ സ്വാഗതം പറഞ്ഞു.മിൻഹ ഖുർആൻ പാരായണം നടത്തി. ജലീൽ ചന്ദനത്ത്, ഫായിസ മുഹമ്മദ് അലി, ഹനീഫ ബാബു, റംല അലി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.