സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോട്ടയത്ത് കര്‍ഷകൻ മുങ്ങിമരിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോട്ടയത്ത് കര്‍ഷകൻ മുങ്ങിമരിച്ചു
കോഴിക്കോട്: കേരളത്തില്‍ പലയിടത്തും ദുരിതംവിതച്ച്‌ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപ്പെട്ടതിനെത്തടർന്ന് അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോടുകൂടിയ മിതമായ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


വ്യാഴാഴ്ച വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് ഉണ്ട്. മരം കടപുഴകിവീണും ഒഴുക്കില്‍പ്പെട്ടും നിരവധി അപകടങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം മാളിയേക്കടവില്‍ താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്.
Previous Post Next Post