വയനാട്ടിലെ മാവോവാദി കൊച്ചിയില്‍ പിടിയില്‍; വലയിലായത് പണവുമായി മടങ്ങുമ്പോൾ
കൊച്ചി: വയനാട്- കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.പി.ഐ. മാവോയിസ്റ്റ് കബനി ദളത്തിലുള്‍പ്പെട്ട മാവോവാദി കൊച്ചിയില്‍ പിടിയില്‍.
തൃശ്ശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.
സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയില്‍ പണം സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാളെന്നാണ് സൂചന. ബ്രഹ്മപുരത്തുനിന്ന് പണം വാങ്ങി മടങ്ങുമ്ബോഴാണ് പിടിയിലായത്. 14-ഓളം യു.എ.പി.എ. കേസുകളില്‍ പ്രതിയാണ് ഇയാള്‍. തീവണ്ടിയില്‍ കയറി സീറ്റിലിരുന്നപ്പോഴാണ് പിടികൂടിയത്.
നെടുമ്പാശ്ശേരിയിലെ എ.ടി.എസ്. അസ്ഥാനത്ത് വിശദമായി ചോദ്യംചെയ്തുവരുന്നു. ഒപ്പമുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ചുവരുന്നു.