മലീഹ പാല്‍ ആഗസ്തില്‍ വിപണിയിലെത്തും

മലീഹ പാല്‍ ആഗസ്തില്‍ വിപണിയിലെത്തും
ഷാര്‍ജ|മലീഹ ഡയറി ഫാമില്‍ നിന്നുള്ള പാല്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിപണിയില്‍ ലഭ്യമാകും. ഷാര്‍ജ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അനിമല്‍ പ്രൊഡക്ഷന്‍ കോര്‍പറേഷന്‍ സി ഇ ഒ ഡോ. എന്‍ജി. ഖലീഫ മുസാബഹ് അല്‍ തുനൈജി അറിയിച്ചതാണിത്. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും പ്രതിദിനം 3.5 ടണ്‍ പാല്‍ ഉത്പാദിപ്പിക്കും. ഡിസംബര്‍ അവസാനത്തോടെ ഉത്പാദനം പ്രതിദിനം 33 ടണ്‍ അല്ലെങ്കില്‍ മാസത്തില്‍ ഏകദേശം ഒരു ദശലക്ഷം ലിറ്ററിലെത്തും.

മലീഹ ഡയറി ഫാക്ടറി നിര്‍മിക്കുന്നതുവരെ പാല്‍ മാത്രമേ വിപണിയില്‍ എത്തിക്കൂ. തുടര്‍ന്ന് ബാക്കിയുള്ള അനുബന്ധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കും. 2025 ഏപ്രിലില്‍ അത് സമാരംഭിക്കും. ഉത്പാദനം വര്‍ധിക്കുന്നതിനനുസരിച്ച് ഷാര്‍ജയിലും രാജ്യത്തെ എല്ലാ വില്‍പ്പന ശാലകളിലും ഇവ വിതരണം ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. മലീഹ ഡയറി ഫാമില്‍ നിന്ന് ഓര്‍ഗാനിക് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയതും 2025 ഏപ്രിലില്‍ അതിന്റെ ആദ്യ ഉത്പാദനത്തോടെ ഫാക്ടറി തയ്യാറാക്കുന്നതുവരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ ഐനിലെ ദേശീയ ഫാക്ടറികളിലൊന്നുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഷാര്‍ജ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അനിമല്‍ പ്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ ‘ഇക്ത്ഫ’ ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ താത്പര്യപ്പെടുന്നു. കുടുംബത്തിനും പ്രാഥമികമായി അത് ഉണ്ടായിരിക്കണം. അതിനാല്‍ അസോസിയേഷനുകളിലും വില്‍പ്പന ശാലകളിലും മറ്റുള്ള സ്ഥലങ്ങളിലും ആദ്യം പാല്‍ വിതരണം ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post