യു എ ഇ മധ്യസ്ഥതയില്‍ 190 തടവുകാര്‍ക്ക് മോചനം
അബൂദബി|റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷത്തില്‍ പുതിയ ബന്ദികളുടെ കൈമാറ്റത്തിന് യു എ ഇ വിജയകരമായി മധ്യസ്ഥത വഹിച്ചു. ആറാമത്തെ മധ്യസ്ഥ ശ്രമത്തില്‍ 190 തടവുകാരെ മോചിപ്പിച്ചു. ഇതോടെ യു എ ഇ മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 1,558 ആയി.