ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലോക നൈപുണ്യ ദിനം ആചരിച്ചു
ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ലോക നൈപുണ്യ ദിനം ആചരിച്ചു.എച്ച്.എം ഇൻചാർജ് ഷീന പി. ശങ്കർ ഉദ്ഘാടനം ചെയ്തു.ജെ ആർ സി കൺവീനർ രാധാകൃഷ്ണൻ മാസ്റ്റർ നൈപുണ്യ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു.കുട്ടികളിലെ കഴിവുകൾ ശാക്തീകരിക്കുന്നതിനും തൊഴിൽ പരിശീലിനത്തിനും വിദ്യാർത്ഥികളെ സജ്ജരാകുന്നതിനും ഊന്നൽ നൽകി ജെ.ആർ.സി യുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾ ചിരട്ട കൊണ്ട് നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായി.ചടങ്ങിൽ അധ്യപകരായ സുനിൽ,പത്മനാഭൻ,ലൈല ,കുമാരി നസീഹ എന്നിവർ സംസാരിച്ചു.