രാമനഗര ജില്ല ഇനിമുതല്‍ ബംഗളൂരു സൗത്ത്
ബംഗളൂരു: രാമനഗര ജില്ല ഇനി 'ബംഗളൂരു സൗത്ത്' എന്നപേരില്‍ അറിയപ്പെടും. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ജില്ലയുടെ പുനര്‍നാമകരണം ചെയ്യുന്നതുമായി സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് നിയമമന്ത്രി എച്ച്.കെ.പട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ ദീർഘകാല ആവശ്യവും ജനപ്രതിനിധികള്‍ നാളുകളായി ഉന്നയിക്കുന്ന വിഷയവുമാണിത്. പേരല്ലാതെ ഘടനയിലോ ജില്ല ഭരണ ആസ്ഥാനത്തിനോ മാറ്റം ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. ബി.ജെ.പി, ജെ.ഡി.എസ് സഖ്യത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. നേരത്തേ ബി.ജെ.പി സർക്കാറാണ് രാമനഗര എന്ന പേരിട്ടത്.

