ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഉമ്മൻചാണ്ടി സ്മൃതി ദിനം ആചരിച്ചു
ഗുരുവായൂർ:കേരളം എന്നും ചേർത്ത് വെച്ച ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഗുരുവായൂർ നഗരസഭ അഗതി മന്ദിരത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച അനുസ്മരണ സദസ്സ് മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.പ്രവാസി ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.എച്ച് താഹിർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്.അരവിന്ദൻ പല്ലത്ത്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർകെ.വി.ഷാനവാസ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ,നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്,സി.എസ്.സൂരജ് ,വി.കെ.സുജിത്ത്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാലൻ വാറണാട്ട്,ശശി വാറണാട്ട്,ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ,പി.ഐ. ലാസർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേ ന്ദ്രൻ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പുതപ്പും, വസ്ത്രങ്ങളും വിതരണം ചെയ്തു. പ്രതീഷ് ഒടാട്ട്, ഏ.കെ.ഷൈമൽ,വി.എസ് നവനീത്, വി.കെ.ജയരാജ്, ആർ.രാജഗോപാൽ, മേഴ്സി ജോയ്, എം.ബി.രാജലക്ഷ്മി, വി.എം.വഹാബ്, പി.എൻ.പെരുമാൾ, റെയ്മണ്ട്, എം.പി.ബഷീർ,ജോയ് തോമാസ് ,ശശി പട്ടത്താക്കിൽ എന്നിവർ നേതൃത്വം നൽകി