പെൺ വിദ്യാഭ്യാസ രംഗത്ത് പുറം തിരിഞ്ഞു നിന്ന സമൂഹം മാറിയിരിക്കുന്നു:പിപി സുനീര്‍
ചങ്ങരംകുളം:ഒരു കാലഘട്ടത്തിൽ പെൺ വിദ്യാഭ്യാസ രംഗത്ത് പുറം തിരിഞ്ഞു നിന്നിരുന്ന സമൂഹം
ആ രംഗത്ത് ഇപ്പോൾ വലിയ മുന്നേറ്റം നടത്തുകയാണെന്നും കഴിഞ്ഞുപോയ ഇരുണ്ട കാലഘട്ടത്തിന് പലിശ സഹിതം മറുപടി നൽകുന്ന സന്തോഷകരമായ കാഴ്ചയാണ് ഇപ്പോൾ ദർശിക്കാൻ കഴിയുന്നതെന്നും രാജ്യസഭാ മെമ്പർ
പി പി സുനീർ പറഞ്ഞു.തന്റെ മത സംഘടന നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ മാത്രമേ തന്റെ കുട്ടിയെ ചേർക്കുവെന്നവാശി രക്ഷിതാക്കൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവവിദ്യാർഥി സംഘടന സംഘടിപ്പിച്ച മെഗാ അലുമിനി മീറ്റ്,തിരികെ,എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.എൻ. മുഹമ്മദ് കോയ അധ്യക്ഷ വഹിച്ചു.കോളേജ് കമ്മിറ്റി പ്രസിഡന്റ് പി പി എം അഷ്റഫ്,സെക്രട്ടറി
വി മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ,വി കമറുദ്ദീൻ കെ പി. അബ്ദുറഹിമാൻ,ഡോക്ടര്‍ എം കെ ബൈജു, കോളേജ് യൂണിയൻ ചെയർപേഴ്സൺ നുസൈബ നദ്രാൻ,പി.യൂ.പ്രവീൺ,റാഷിദ്മോൻ, വി റാഷിദ് എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൂർവ്വ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.