മഴക്കാല സുരക്ഷാ ബോധവൽക്കരണവുമായി വിദ്യാർഥികൾ
ചങ്ങരംകുളം:പാവിട്ടപ്പുറത്ത് മഴക്കാല സുരക്ഷാ ബോധവൽക്കരണം നടത്തി വിദ്യാർത്ഥിനികൾ.പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമീപത്തെ വീടുകളിൽ മഴക്കാല
ത്ത് ശ്രദ്ധിക്കേണ്ട ജീവിത ചര്യയെ കുറിച്ച് ബോധവൽക്കരണം നടത്തിയത്.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വീടും പരിസരവും മാലിന്യ മുക്തമാക്കുക,രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ വീടുകൾ തോറും നടന്നു വിശദമാക്കി.ഗൈഡ്സ് ക്യാപ്റ്റൻ സുമിത റ്റി എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംസിയ ബി പി തുടങ്ങിയവർ നേതൃത്വം നൽകി