മൂക്കുതല മനപ്പടിയിലെ ഹെല്‍ത്ത് സെന്റര്‍ ഗതാഗതയോഗ്യമാക്കണം:ബിജെപി
ചങ്ങരംകുളം:മൂക്കുതല മനപ്പടിയിലെ ഹെല്‍ത്ത് സെന്റര്‍ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി നന്നംമുക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പകര്‍ച്ചവ്യാദികള്‍ പടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന ഹെൽത്ത് സെൻററിലേക്കുള്ള പ്രധാന വഴിയാണ് കാടുപിടിച്ച് ചളിക്കുളമായി കിടക്കുന്നത്.വയോവൃദ്ധരും കുട്ടികളും അടക്കം ദിനംപ്രതി നൂറ്കണക്കിനാളുകളാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ടെന്നും ആശുപത്രി കെട്ടിടത്തിനു മുൻപിലും ചളിക്കുളമായ അവസ്ഥയാണെന്നുംആളുകൾ വഴുതി വീഴുന്നതും, ഇരുചക്ര വാഹനങ്ങൾ ചളിയിൽ വീഴുന്നതും പതിവാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.100 മീറ്ററോളം ദൂരം വരുന്ന വഴി അടിയന്തരമായി സഞ്ചാരയോഗ്യമാക്കി കൊണ്ട് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗംആവശ്യപ്പെട്ടു.ജയൻ കല്ലുർമ്മ,രഞ്ജിത്ത് എ കെ,വിനീഷ് ശ്രീദുർഗ ,പ്രമോദ് മടത്തിപ്പാടം,മണികണ്ഠൻ പാറക്കൽ,അനീഷ് പി പി എന്നിവർ സംസാരിച്ചു