ചില്ലകള്‍ വെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു
കേച്ചേരി സ്വദേശി മണ്ണേംക്കോട്ട് വടക്കേത്തില്‍ വീട്ടില്‍ കേശവന്‍ മകന്‍ പ്രകാശന്‍ (55) ആണ് മരിച്ചത്. തലക്കോട്ടുകര പ്രഭാത് നഗറില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. മരത്തിന്റെ തൂപ്പുകള്‍ വെട്ടുന്നതിടയില്‍ താഴെ വീഴുകയായിരുന്നു. കേച്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.