കനത്ത മഴ: കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം; സര്‍വീസ് തടസപ്പെട്ടു
കൊച്ചി|അതിതീവ്ര മഴയെതുടര്‍ന്ന് കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു.