സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇന്നലെ ഒറ്റയടിക്ക് ഒരു പവന് 720 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 120 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 55000 ത്തിന് താഴെയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54880 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5700 രൂപയാണ്.