കുന്നംകുളം നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പഠിക്കാൻ മലപ്പുറം നഗരസഭയിൽ നിന്നുള്ള സംഘം ഗ്രീൻ പാർക്ക് സന്ദർശിച്ചു.

കുന്നംകുളം നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പഠിക്കാൻ മലപ്പുറം നഗരസഭയിൽ  നിന്നുള്ള സംഘം ഗ്രീൻ പാർക്ക് സന്ദർശിച്ചു.



കുന്നംകുളം: നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പഠിക്കാൻ മലപ്പുറം നഗരസഭയിൽ നിന്നുള്ള സംഘം ഗ്രീൻ പാർക്ക് സന്ദർശിച്ചു. മലപ്പുറം നഗരസഭ  ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ കെ മധുസൂദനൻ  ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ  എ മോഹൻദാസ്  ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ അടങ്ങുന്ന   അറുപതോളം അംഗങ്ങളാണ്  കുന്നംകുളത്ത് എത്തിയത്.ഗ്രീൻ ടെക്നോളജി സെന്ററിൽ  വെച്ച് നടന്ന ചടങ്ങിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ രഞ്ജിത്ത്  സംഘത്തെ സ്വാഗതം ചെയ്തു . കുന്നംകുളം നഗരസഭയുടെ മാലിന്യസംസ്കരണപ്രവർത്തനങ്ങളെ കുറിച്ച് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ  പി.എ വിനോദ് ,ഹരിതകർമ്മ സേന പ്രവർത്തനങ്ങളെ കുറിച്ച്  ഐ  ആർ ടി സി കോർഡിനേറ്റർ  അഞ്ചു കെ തോമസ് എന്നിവർ   വിശദീകരിച്ചു .മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള ഡോക്യമെൻ്ററി ആരോഗ്യവിഭാഗം ഒരുക്കിയിരുന്നു. തുടർന്ന്  ഗ്രീൻപാർക്ക്   സന്ദർശിച്ച സംഘം  ജൈവ മാലിന്യം - ജൈവ വളമാക്കി മാറ്റുന്ന പ്രകിയയും, ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ, അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ, ചകിരി ഡി ഫൈബറിങ്ങ് എന്നിവ കണ്ട് മനസ്സിലാക്കുകയും ചെയ്തു.



Previous Post Next Post