കുന്നംകുളം തിരുത്തിക്കാട് അനധികൃത ഭക്ഷണ വില്പന കേന്ദ്രം പൊളിച്ച് നീക്കി
കുന്നംകുളം: നഗരസഭ പരിധിയിൽ തിരുത്തിക്കാട് - തുറക്കുളം റോഡിൽ വാഹന ഗതാഗതത്തിന് തടസ്സമായും, രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ തിരുത്തിക്കാട് പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണ വില്പന കേന്ദ്രം നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഇന്ന് രാവിലെ പോലീസ് സഹായത്തോടെ പൊളിച്ചു നീക്കി. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എ.രഞ്ജിത്ത്, കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ ബിജു, നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.രശ്മി, പി.പി. വിഷ്ണു ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടുകട പൊളിച്ച് നീക്കിയത്.

