ചിറനെല്ലൂർ സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു
കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. ചിറനല്ലൂർ സ്വദേശി 33 വയസ്സുള്ള ഷെമീറിനെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസിൻ്റെ ഉത്തരവിനെ തുടർന്ന് 6 മാസത്തേക്ക് ജയിലിൽ അടച്ചത്. വധശ്രമം ഉൾപ്പെടെ 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. നിലവിൽ മറ്റൊരു കേസിൽ ജയിലി ശിക്ഷാ അനുഭവിച്ചു വരികയാണ്.

