കുന്നംകുളം അർബൻ ബാങ്ക് വാർഷിക പൊതുയോഗവും ലാഭവിഹിത വിതരണവും നടന്നു
കുന്നംകുളം: കോ- ഒപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ 2024 വർഷത്തെ വാർഷീക പൊതുയോഗവും ലാഭ വിഹിത വിതരണവും നടന്നു. പ്രസിഡന്റ് കെ എ അസീസിന്റെ അധ്യക്ഷദയിൽ സംസ്ഥാന എസ് സി എസ്ടി കമ്മീഷൻ അംഗം ടികെ വാസു ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജിതിൻ കെ വിജയ് സ്വാഗതവും സെക്രട്ടറി ലിമി റിപ്പോർട്ടും അവതരിപ്പിച്ചു. ബോർഡ് മെമ്പർ എംഎ വേലായുധൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

