കൊച്ചന്നൂർ മഹല്ല് സുവനീർ പ്രകാശനം ചെയ്തു
വടക്കേക്കാട്: കൊച്ചന്നൂർ സുന്നത്ത് ജമാഅത് മഹല്ല് കമ്മിറ്റി തയ്യാറാക്കിയ നൂറ് വർഷത്തെ മഹല്ല് ചരിത്രം വിവരിക്കുന്ന സ്മരണിക 'സുവനീർ 2024' പ്രകാശനം ചെയ്തു. മഹല്ല് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മഹല്ല് ചെയർമാൻ കെ അബൂബക്കർ ഹാജി മഹല്ല് ഖത്തീബ് അഷറഫ് സഅദി അൽ അർഷദിക്ക് ആദ്യ പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. മഹല്ലിന് വേണ്ടി ത്യാഗം സഹിച്ച മുൻഗാമികളുടെ പ്രവർത്തനങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറുവാൻ സാധിച്ച ഈ സ്മരണിക ഒരു മഹത്തായ പ്രവർത്തനമാണെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും മഹല്ല് എന്നും നന്ദിയോടെ സ്മരിക്കുമെന്നും ഉസ്താദ് അഷറഫ് സഅദി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. മഹല്ല് പ്രസിഡന്റ് യു എം കുഞ്ഞിമുഹമ്മദ് ഹാജി, വൈസ് ചെയർമാൻ പി മാമുദു ഹാജി, സെക്രട്ടറിമാരായ ഹുസ്സൻ ഒന്നരക്കാട്ടയിൽ, കെ പി ബകറുദ്ധീൻ ഹാജി, റസാഖ് ഹാജി മങ്കുളങ്ങര, സുവനീർ സബ് എഡിറ്റർ നൗഫൽ കൊമ്പത്ത്, സ്റ്റാഫ് എഡിറ്റർ കുഞ്ഞിമുഹമ്മദ് സഖാഫി, കമ്മിറ്റി ട്രഷറർ ടി കെ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് മാരായ എ എം അബ്ദുൽ സലാം ഹാജി, മുഹമ്മദുണ്ണി തിയ്യത്തയിൽ, ഓവർസീസ് കമ്മിറ്റി പ്രതിനിധി ഇസ്മായിൽ പുതുമന, കമ്മിറ്റിയുടെ ഉപദേശക സമിതി അംഗങ്ങൾ, പ്രവർത്തന സമിതി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

