കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് വീണു കിട്ടിയ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ചു
കുന്നംകുളം: പുതിയ ബസ്റ്റാൻഡിൽ നിന്ന് വീണു കിട്ടിയ സ്വർണ്ണം ഉടമയെ തിരിച്ചേൽപ്പിച്ചു. വെള്ളറക്കാട് സ്വദേശിനി മേഘനയുടെ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കൈചെയിനാണ് പുതിയ ബസ്റ്റാൻഡിൽ നഷ്ടപ്പെട്ടത്. ബസ്റ്റാൻഡിൽ നിന്നും സ്വർണം വീണു കിട്ടിയ മരത്തംകോട് തോലത്ത് വീട്ടിൽ റെന്നിയുടെ മകൾ 21 വയസ്സുള്ള അഥീന സ്വർണ്ണം കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് കുന്നംകുളം സ്റ്റേഷനിൽ എത്തിയ മേഘനക്ക് കുന്നംകുളം സബ് ഇൻസ്പെക്ടർ സുകുമാരൻ സിവിൽ പോലീസ് ഓഫീസർ ഷിജിൻ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണം കൈമാറി.

