സൗജന്യ മെഡിക്കൽ കരവാൻ ക്യാമ്പ് സംഘടിപ്പിച്ചു
കുന്നംകുളം ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ ഇടവകയിലെ വിൻസെന്റ് ഡി പോൾ സംഘടനയുടെയും പല്ലിശ്ശേരി ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ കരവാൻ ക്യാമ്പ് സംഘടിപ്പിച്ചു ഇടവക വികാരി ഫാദർ ഫെബിൻ കൂത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് കെ. ഒ.റാഫേൽ അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവയെ പ്രതിരോധിക്കേണ്ട മാർഗങ്ങളെ പറ്റിയും ഡോക്ടർ ക്ലാസ്സ് എടുത്തു.ഡോക്ടർ ഓ പി, ഡെന്റൽ പരിശോധന, ഇസിജി, എക്കോ സ്കാനിംഗ് എന്നിവ സൗജന്യമായി നൽകി ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

