മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
വടുതല വട്ടംപാടം കേന്ദ്രമായി പ്രവർത്തിക്കുന്ന
'കനിവ് ' ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഫ്രണ്ട്സ് ഫോർ ഹ്യൂമാനിറ്റി വട്ടംപാടം എന്ന സാംസ്കാരിക സംഘടന കൈമാറി.ചടങ്ങ് കുന്നംകുളം എംഎൽഎ എസി മൊയ്തീൻ ഉൽഘാടനം ചെയ്തു.
കുന്നംകുളം നഗരസഭ ചെയർപേർസൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കൗൺസിലർമാരായ
എസ് സുജീഷ്,സെക്കീന മിൽസ എന്നിവർ
ഫ്രണ്ടസ് ഫോർ ഹ്യുമാനിറ്റിയുടെ (FFH ) ചെയർമാൻ കെഎം മജീദ് അനിതാ സുകുമാരൻ
അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.കനിവ് ചാരിറ്റിക്കു വേണ്ടി ഭാരവാഹികളായ
എകെ നാസറും, മനോജും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

