കൊടകര കുഴൽപണകേസ്; രേഖപ്പെടുത്തുന്നതിനായി തിരൂർ സതീഷ് കുന്നംകുളം കോടതിയിൽ എത്തി.
കുന്നംകുളം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി തിരൂർ സതീഷ് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ എത്തി. പോലീസ് അകമ്പടിയിലാണ് തിരൂർ സതീഷ് കോടതിയിൽ എത്തിയത്.ബി ജെ പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.

