തൃശ്ശൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവം; എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരത്തിൽ അഭിഷേകിന് ഒന്നാം സ്ഥാനം
കുന്നംകുളം: ഹയർസെക്കൻഡറി വിഭാഗം മിമിക്രി മത്സരത്തിലെ കെഎം അഭിഷേകിന് ഒന്നാംസ്ഥാനം. കുന്നംകുളം ഗവ.മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഭിഷേക്. കഴിഞ്ഞ രണ്ടു വർഷമായി ജില്ലയിൽ തുടർച്ചയായി മത്സരരംഗത്ത് ഉണ്ട്. കരിയന്നൂർ സ്വദേശി മണികണ്ഠന്റെയും ഭജിതയുടെയും മകനാണ് അഭിഷേക്.

