സിഐ ടിപി ഫർഷാദിന് കുത്തേറ്റു കാപ്പാക്കേസ് പ്രതി പടവരാട് സ്വദേശി അനന്തു മാരിയാണ് കുത്തിയത്.
സിഐ ടിപി ഫർഷാദിന് കുത്തേറ്റു കാപ്പാക്കേസ് പ്രതി പടവരാട് സ്വദേശി അനന്തു മാരിയാണ് കുത്തിയത്. യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടികൂടാൻ എത്തിയപ്പോൾ ആയിരുന്നു ആക്രമണം.ഇന്ന് വൈകുന്നേരത്തോടെ അഞ്ചേരിയിൽ വച്ചായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് അനന്ദു മാരി. യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അനന്തുമാരിയെ പിടികൂടാൻ എത്തിയപ്പോൾ ആയിരുന്നു ആക്രമണം. മദ്യലഹരിയിൽ ആയിരുന്ന പ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഒല്ലൂർ സി ഐ ടി പി ഫർഷാദിന്റെ ഇടതു തോളിനു മുകളിൽ കുത്തുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന പോലീസുകാർ ചേർന്ന് പ്രതിയെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കീഴ്പെടുത്തി പരിക്കേറ്റ സിഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ സിഐ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂർ റെയിഞ്ച് ഡി ഐ ജി യും, സിറ്റി പോലീസ് കമ്മീഷണറും ഉൾപ്പെടെയുള്ള പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു.

