ആരാധനാലയ നിയമ സംരക്ഷണ സംഗമം
പുന്നയൂർ:വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമം പുന്നയൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കാജാ സെൻ്ററിൽ നടത്തി. വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൈനുദ്ദീൻ ഫലാഹി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ അധ്യക്ഷത വഹിച്ചു.
ഷാഹുൽ മന്നലാംകുന്ന്, ഹല്ലാജ് കെ എം, ഐ മുഹമ്ദലി, വി മുഹമ്മദ്ണ്ണി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ടീ. കെ. താഹിർ സ്വാഗതവും എടക്കഴിയൂർ യൂണിറ്റ് പ്രസിഡൻ്റ് കരീം നന്ദിയും പറഞ്ഞു.

