ഇലക്ട്രിക് സ്കൂട്ടറുകളും ഫാനുകളും ഏറ്റുവാങ്ങി

ഇലക്ട്രിക് സ്കൂട്ടറുകളും ഫാനുകളും ഏറ്റുവാങ്ങി



കുന്നംകുളം: നഗരസഭയ്ക്ക്, ഇന്ത്യന്‍ബാങ്ക് കുന്നംകുളം ശാഖ സൌജന്യമായി നല്‍കിയ 2 ഇലക്ട്രിക് സ്കൂട്ടര്‍, 3 ഫാനുകള്‍ എന്നിവ ഏറ്റുവാങ്ങി. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ പ്രദീപ് കുമാറില്‍ നിന്ന് വാഹനങ്ങളുടെ കീ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് ഫാനുകളും ഏറ്റുവാങ്ങി.


ഏറ്റുവാങ്ങിയ സ്കൂട്ടര്‍ നഗരസഭയുടെ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കും ഫാനുകള്‍ ഗ്രീന്‍പാര്‍ക്കിലെ എം സി എഫിലേക്കും ഉപയോഗിക്കും. 


യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പ്രിയ സജീഷ്, പി കെ ഷെബീര്‍, കൌണ്‍സിലര്‍മാര്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, ബാങ്ക് ശാഖ മാനേജര്‍ ഉല്ലാസ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.



Previous Post Next Post