വൈദ്യുതി നിരക്ക് വർധന; പഴഞ്ഞി മർച്ചന്റ് അസോസിയേഷൻ പന്തം കൊളുത്തി പ്രകടനം നടത്തി.
പഴഞ്ഞി: വൈദ്യുതി നിരക്ക് വർധനവിനെതിരെ പഴഞ്ഞി മർച്ചൻ്റ് അസോസിയേഷൻ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കുന്നംകുളം നിയോജകമണ്ഡലം കൺവീനറും യൂണിറ്റ് പ്രസിഡന്റുമായ ജസ്റ്റിൻ പോൾ ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിനോയ് ടീ മാത്യു, യൂണിറ്റ് ട്രഷറർ ജിഷാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ പഴഞ്ഞിയിലെ വ്യാപാരികൾ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

