ബി ജെ പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് ആയി പി ജെ ജെബിൻ നെ തെരഞ്ഞെടുത്തു
കുന്നംകുളം : ബിജെപി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡൻ്റായി പി ജെ ജെബിൻ നെ തെരഞ്ഞടുത്തു .
പാർട്ടി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ വരണാധികാരി ദിനേശ് കുമാർ ( പി കെ ബാബു ) പുതിയ പ്രസിഡൻ്റ് നെ പ്രഖ്യാപിച്ചു .
നിലവിലെ മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് , സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് മാസ്റ്റർ, OBC മോർച്ച ജില്ലാ പ്രസിഡന്റ് K S രാജേഷ് , പാർട്ടി ഭാരവാഹികൾ , ജന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു
മണ്ഡലം വൈസ് പ്രസിഡന്റ് രജീഷ് അയിനൂർ സ്വാഗതവും മണ്ഡലം പ്രസിഡന്റ് പി ജെ ജെബിൻ നന്ദി പ്രസംഗവും നടത്തി

