കേച്ചേരി എന്‍.എസ്.എസ്.കരയോഗ മന്ദിരത്തില്‍ നൃത്ത പഠനകേന്ദ്രം തുടങ്ങി

കേച്ചേരി എന്‍.എസ്.എസ്.കരയോഗ മന്ദിരത്തില്‍ നൃത്ത പഠനകേന്ദ്രം തുടങ്ങി 



കേച്ചേരി:എന്‍.എസ്.എസ്.കരയോഗ മന്ദിരത്തില്‍ നൃത്ത പഠനകേന്ദ്രം തുടങ്ങി .കരയോഗം പ്രസിഡന്റ് കെ.ശശിധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കരയോഗം സെക്രട്ടറി പി. മണികണ്ഠൻ, വനിതാ സമാജം പ്രസിഡന്റ്‌ സി. ജയലക്ഷ്മി, സെക്രട്ടറി സ്മിത മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.നൃത്ത കേന്ദ്രത്തിൽ മോഹിനിയാട്ടം,ഭരതനാട്യം,കുച്ചുപ്പുടി,കേരളനടനം,നാടോടിനൃത്തം എന്നിവയില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്കാണ് ക്ലാസ്.ജാതി മത പ്രായ ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം.അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ബാച്ചുകള്‍ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് ഫോണ്‍:9249718436,9747160481


Previous Post Next Post