പെരുവല്ലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ തിരുന്നാളിന് കൊടിയേറി.
പെരുവല്ലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ വി. അന്തോണീസിന്റേയും വി.സെബസ്ത്യാനോസിന്റേയും സംയുക്ത തിരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ജനറാൾ മോൺ. ജോസ് വള്ളൂരാൻ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു ഇടവക വികാരി ഫാ.ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ സഹകാർമ്മികനായി. ശതാബ്ദിവർഷ സമാപനമാണ് ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേകത. തിരുനാൾദിനം വരെ ദിവസവും വൈകിട്ട് 6 മണിക്ക് വി.കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് വൈദ്യുതി ദീപാലങ്കര സ്വിച്ച് ഓൺ കർമ്മം പാവറട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആന്റെണി ജോസഫ് നെറ്റോ നിർവ്വഹിക്കും തുടർന്ന് ഫ്യൂഷൻ. ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമ്മികനാകുന്ന വി.കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച്ച തുടർന്ന് ഗാനമേള. തിരുനാൾദിനമായ ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് പറപ്പൂർ ഫൊറോന വികാരി റവ.ഫാ.സെബി പുത്തൂർ മുഖ്യകാർമ്മികനാകും, സെന്റ്. മേരീസ് മൈനർ സെമിനാരി (ഫാ.പ്രിഫക്ട്) പ്രിൻസ് ചിരിയങ്കണ്ടത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം. രാത്രി 10 മണിക്ക് യൂണിറ്റുകളിൽ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരുന്നു. ഇടവക വികാരി ഫാ.ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ, കൈക്കാരൻമാരായ മാളിയമ്മാവ് ചാക്കോച്ചൻ, കുഞ്ഞിപ്പാലു കൂത്തൂർ, ഷാന്റോ തട്ടിൽ, തിരുനാൾ ജനറൽ കൺവീനർ ജോഫി കൂത്തൂർ, ബാബു. കെ.മുട്ടത്ത് ,അഭിഷേക് ആന്റെണി എന്നിവർ തിരുനാളിന് നേതൃത്വം നൽകുന്നു.

