ദേശീയ യോഗകിരീടം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.

ദേശീയ യോഗകിരീടം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.



ഇയ്യാൽ : ശ്രീ മുകാംബിക വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഗോവയിൽ നടന്ന ഗെയിം ഓഫ് അസോസിയേഷൻ ഡെവലപ്പ്മെന്റ്റ് യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും, സിൽവർ മെഡലും കരസ്ഥമാക്കി ഇൻ്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളേയും യോഗാധ്യാപികയേയും പന്നിത്തടം സെൻ്ററിൽ വെച്ച് അനുമോദിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്‌കൂൾ ചെയർമാൻ ഗോപാലൻ അധ്യക്ഷപ്രസംഗവും സാമൂഹ്യപ്രവർത്തകൻ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. എരുമപ്പെട്ടി സർക്കിൾ ഇൻസ്പെക്‌ടർ ലൈജോ,കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ്. മീന സാജൻ, 13-ാം വാർഡ് മെമ്പർ സിമി, യാവുട്ടി ചിറമനേങ്ങാട് , സുഭാഷ് മാതൃ സമിതി പ്രസിഡന്റ്‌ ഭുവനേശ്വരി സെക്രട്ടറി ബേബി ഗോപാലൻ തുടങ്ങിയവർ സഹിഹിതയായിരുന്നു. ചടങ്ങിൽ രക്ഷിതാക്കളും പങ്കെത്തു. ചടങ്ങിൽ ലീന ടീച്ചർ നന്ദി പറഞ്ഞു.



Previous Post Next Post