ലഹരി മാഫിയ സംഘത്തിലെ പ്രധാനി കുന്നംകുളം പോലീസിന്റെ പിടിയിൽ.
കുന്നംകുളം: ലഹരിവസ്തുക്കളുടെ വില്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടിൽ 26 വയസ്സുള്ള സനുവാണ് പിടിയിലായത്. അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ കുന്നംകുളം മേഖലയിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വധശ്രമം, കവർച്ച തുടങ്ങി അറസ്റ്റിലായി പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മാസങ്ങൾക്കു മുൻപ് പെരുമ്പിലാവിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ വൈശാഖ്, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിൻ പോൾ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അജിൽ,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ ചെയ്തു.

