ചമ്മന്നൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു
പുന്നയൂർക്കുളം:ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകി വരുന്ന റമദാൻ കിറ്റിന്റെ വിതരണോൽഘാടനം മഹല്ല് ഖത്തീബ് അലിദാരിമിയും, പറയംങ്ങാട് ജുമാ മസ്ജിദ് മുദരിസ് ശറഫുദ്ധീൻ ഫൈസിയും ചേർന്ന് മഹല്ല് പ്രസ്സിഡണ്ട് അറക്കൽ അബ്ദുൾഗഫൂറിന് നൽകി നിർവഹിച്ചു.
മഹല്ല് സെക്രട്ടറി വലിയവളപ്പിൽ ഷഫീക്ക്, ട്രഷറർ കോട്ടത്തയിൽ കുഞ്ഞിമൊഹമ്മദ്, ജോയിന്റ് സെക്രട്ടറി തറയിൽ അലി,മസ്ജിദ് പുനർനിർമ്മാണ ട്രഷറർ പാവൂരയിൽ റസാഖ്, ചമ്മന്നൂർ നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ്സാ പ്രധാന അദ്ധ്യാപകൻ ഇസ്മായിൽ സുഹരി, കമ്മിറ്റി മെമ്പർമാരായ ജമാൽ. കെ,അഷ്ക്കർ. എ,മൊയ്‌ദുട്ടി. കെ,റിയാസ്. റ്റി, ഷഹറത്ത്.ആർ.വി തുടങ്ങിയവർ പങ്കെടുത്തു.
മുന്നൂറിൽ കൂടുതൽ കുടുംബങ്ങൾക്ക് പതിനാറ് നോമ്പുതുറ വിഭവങ്ങൾ അടങ്ങിയ കിറ്റുകളാണ് ഈ വർഷം നൽകുന്നത്.

