ചമ്മനൂരിൽ അന്തരിച്ച തറയിൽ റഷീദ് അനുസ്മരണം സംഘടിപ്പിച്ചു.
പുന്നയൂർക്കുളം:ചമ്മന്നൂർ 7,8 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച മുൻ വാർഡ് പ്രസിഡണ്ട് തറയിൽ റഷീദ് അനുസ്മരണം സംഘടിപ്പിച്ചു.
വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീൽ അറക്കൽ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിന് അബ്ദു ഇല്ലത്തയിൽ സ്വാഗതം പറഞ്ഞു.കലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഐപി അബ്ദുൽ റസാഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അറക്കൽ അബ്ദുൽ ഗഫൂർ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ കാദർ തളികശേരി, അഷ്‌കർ അറക്കൽ, മുൻ മെമ്പർ കെ. കുഞ്ഞിമൊയ്‌ദു, റഷീദ് സിഎം, ജമാൽ വലിയകത്ത് എന്നിവർ സംസാരിച്ചു. വാർഡ് - ബൂത്ത് ഭാരവാഹികൾ നേതൃത്വം നൽകി.

